തൃശൂർ : കേച്ചേരി പന്നിത്തടം പാതയിൽ തിരഞ്ഞെടുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാത്ത 2,58,000 രൂപ പിടിച്ചെടുത്തു. ഫ്‌ളയിംഗ് സ്‌ക്വാഡ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഷിബുദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചത്. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ പ്രേംജിത്ത്, പാവറട്ടി പൊലീസ് സ്റ്റേഷനിലെ അനിൽ എന്നിവരും ഉണ്ടായിരുന്നു. പണം കുന്നംകുളം പൊലീസ് വഴി കോടതിയിൽ ഹാജരാക്കും. യാത്രാ വേളയിൽ അമ്പതിനായിരത്തിൽ കൂടുതൽ തുക കൈവശം വയ്ക്കുമ്പോൾ പണത്തിന്റെ സ്രോതസ് തെളിയിക്കുന്ന രേഖകൾ യാത്രികർ കൈവശം വയ്ക്കണമെന്ന് അധികൃതർ അറിയിച്ചു...