എരുമപ്പെട്ടി : വേലൂരിൽ ബി.എം.എസ് തൊഴിലാളിയുടെ കുത്തേറ്റ ഐ.എൻ.ടി.യു.സി പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ. വേലൂർ അത്താണിക്കൽ കേശവൻ മകൻ സ്വത്തു എന്ന് വിളിക്കുന്ന സുജിത്തിനെയാണ് ( 36 ) ബി.എം.എസ് തൊഴിലാളിയായ സുബിൻ ദാസ് കുത്തിപ്പരിക്കേൽപിച്ചത്. സിബിൻ ദാസിനെതിരെ വധശ്രമത്തിന് കേസെടുത്തു.ഇയാൾ ഒളിവിലാണ്.
ജോലി കഴിഞ്ഞ് പോകുകയായിരുന്ന സുജിത്തിനെ പിടിച്ച് നിറുത്തി കത്തി കൊണ്ട് ഏഴ് തവണ കുത്തുകയായിരുന്നു. മാരകമായി മുറിവേറ്റ സുജിത്ത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശ്വാസകോശത്തിന്റെ സമീപം ആഴമേറിയ മുറിവ് സംഭവിച്ച ഇയാളുടെ അവസ്ഥ ഗുരുതരമാണ്. ഇവർ തമ്മിൽ കള്ളുഷാപ്പിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതേചൊല്ലിയുണ്ടായ മുൻവൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് ചന്ദ്രൻ വട്ടപ്പറമ്പിലിന്റെ വ്യാപാര സ്ഥാപനത്തിൽ കയറി കുത്തി പരിക്കേല്പിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സുബിൻ ദാസ്...