ആചാര സംരക്ഷണത്തിന് സ്ത്രീകൾ മുന്നിട്ടിറങ്ങണം: സുരേഷ് ഗോപി


തൃശൂർ: വനിതാസംഗമത്തിലും അംബേദ്കർ ജന്മദിനാഘോഷത്തിലും പങ്കെടുത്ത് തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കി. ആചാരവും വിശ്വാസവും സംരക്ഷിക്കുന്നതിന് സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്ന് വനിതാസംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് പ്രമീള സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ഒ.എം. ശാലീന, മുൻ സംസ്ഥാന പ്രസിഡന്റ് രേണു സരേഷ്, ബി.ജെ.പി ജില്ല പ്രസിഡന്റ് എ നാഗേഷ്, കാമരാജ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മുരളി തിരുനെല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.
അതേസമയം അയ്യന്തോൾ തൃക്കുമാരംകുടം കോളനിയിൽ അംബേദ്കർ ജന്മദിനാഘോഷം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ജില്ലാ വൈസ് പ്രസിഡന്റ് രവികുമാർ ഉപ്പത്ത്, ജില്ലാ സെക്രട്ടറി അഡ്വ. ഉല്ലാസ് ബാബു , മണ്ഡലം ട്രഷറർ സജിത് നായർ, ഏരിയാ ജനറൽ സെക്രട്ടറി എ.എം. മനീഷ്, യുവമോർച്ച മണ്ഡലം സെക്രട്ടറി എം.എസ്. നവീൻ എന്നിവർ പ്രസംഗിച്ചു...