melurpaddy
മേലൂർ പുഞ്ചപ്പാടത്ത് ആരംഭിച്ച കൊയ്ത്ത്

ചാലക്കുടി: ഇക്കുറി കാർഷിക വിളവെടുപ്പിന്റെ യാഥാർത്ഥ ഉത്സവം നടക്കുന്നത് മേലൂരിലെ പുഞ്ചപ്പാടത്താണ്. വിഷു സംക്രമ ദിനത്തിൽ കൊട്ടും കുരവയുമൊന്നും ഇല്ലാതെയാണ് മുപ്പതേക്കർ കൃഷിയിടത്തിലെ കൊയ്ത്തിന് കർഷകർ തുടക്കമിട്ടത്.

മട്ടത്രിവേണി പൊന്നു വിളയിച്ച കൈതോലപ്പാട ശേഖരത്തിൽ ഇവെയല്ലാം മഴയ്ക്ക് മുമ്പേ വരമ്പിലെത്തിക്കാൻ ഇവർ കഠിന പ്രയത്‌നം ചെയ്യുന്നു. 36 കർഷകരുടെ കൂട്ടായ്മയിൽ നിന്നും മായമില്ലാതെ തയ്യാറാകുന്ന അരി നാട്ടിൽത്തന്നെ വിറ്റഴിക്കാനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളോളം തരിശായി കിടന്ന പാടശേഖരം വീണ്ടും വിത്തെറിയാൻ പാകപ്പെടുത്തുമ്പോൾ വി.ഡി. തോമസ് രക്ഷാധികാരിയും സുകുമാരൻ ഓലിക്കൽ പ്രസിഡന്റുമായ കർഷക സമിതിയുടെ മേൽ ആശങ്കയുടെ കാർമേഘങ്ങൾ നിറഞ്ഞിരുന്നു. സർക്കാരും തദ്ദേശ സ്ഥാപനങ്ങളും താരാട്ടുപാടിയപ്പോൾ മൂന്നു വർഷം മുമ്പുള്ള ദൗത്യം വിജയകരമായായി പൂർത്തിയാവുകയായിരുന്നു. പ്രളയത്തിന്റെ ഭീകര മുഖം, വേനലിന്റെ വെല്ലുവിളി ഇവയെല്ലാം സൃഷ്ടിച്ച കടമ്പകൾ മറികടന്നാണ് ഈ കൂട്ടായ്മയുടെ മുന്നേറ്റം. ശാന്തമായ നാലാം വട്ട വിളവെടുപ്പിന്റെ തുടക്കം വിഷു ദിനത്തിലായതിന്റെ ആഹ്ലാദവും ഇവർക്ക് ഇക്കുറി കൂട്ടിനായുണ്ട്.