fire
അഗ്‌നിശമന വാരാചരണത്തിന്റെ ഭാഗമായി ഓയിൽ മൂലമുള്ള തീപിടുത്തം ഫോം കോമ്പൗണ്ട് ഉപയോഗിച്ച് അണക്കുന്നു

ചാലക്കുടി: കേരള ഫയർ ആൻഡ് റസ്‌ക്യു സർവീസസ് ചാലക്കുടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഗ്‌നി ശമന വാരാചരണം ആരംഭിച്ചു. ഉപകരണങ്ങളുടെ പ്രദർശനം, റോഡ്‌ഷോ, മോക്ഡ്രിൽ എന്നിവ നടത്തി. സ്റ്റേഷൻ പരിസരത്ത് ഓഫീസർ സി.ഒ. ജോയ് പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് വിവിധ ഉപകരണങ്ങളുമായി സേനാംഗങ്ങൾ റോഡ് ഷോ നടത്തി. പിന്നീട് പുത്തുപറമ്പ് മൈതാനിയിലായിരുന്നു രക്ഷാപ്രവർത്തന മാതൃക പ്രദർശിപ്പിച്ചത്. മരത്തിന് മുകളിൽ കുടുങ്ങിയ ആളെ താഴെയിറക്കൽ, തീപിടിച്ച കുടിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തൽ, എണ്ണയിൽ നിന്നുള്ള തീപിടുത്തം ഫോം കോമ്പൗണ്ട് ഉപയോഗിച്ച് അണക്കൽ എന്നിവായിരുന്നു പൊതുജനങ്ങൾക്കായി നടത്തിയത്.