dyfi-kala-jadha
ചാലക്കുടി പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കയ്പ്പമംഗലം മണ്ഡലത്തിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച കലാജാഥ

കയ്പ്പമംഗലം: ചാലക്കുടി പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച കലാജാഥ കയ്പ്പമംഗലം മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ ചെന്ത്രാപ്പിന്നിയിൽ നിന്നാരംഭിച്ച കലാജാഥ കയ്പ്പമംഗലം മണ്ഡലത്തിലെ വിവിധയിടങ്ങളിലെ സ്വീകരണങ്ങളിൽ കലാപരിപ്പാടികൾ നടത്തി. സമകാലീന രാഷ്ട്രീയ സംഭവങ്ങൾ കോർത്തിണക്കിയ തെരുവ് നാടകവും, പ്രദീപ് പുലാനി ചാക്യാർകൂത്തും അവതരിപ്പിച്ചു. നേതാക്കളായ കെ.വി. രാജേഷ്, പി.എച്ച്. നിയാസ്, എ.വി. സതീഷ്, വി.കെ. ജ്യോതി പ്രകാശ്, ഷീന വിശ്വൻ, ബൈന പ്രദീപ്, മജ്ഞുള അരുണൻ എന്നിവർ സന്നിഹിതരായിരുന്നു.