തൃശൂർ: ജില്ലയിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ടു മുതൽ മൂന്നു ഡിഗ്രിരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറ്റിയുടെ മുന്നറിയിപ്പ്. പൊതുജനങ്ങൾ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. അവധിക്കാലമായതിനാൽ വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധ ചെലുത്തണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗങ്ങൾ എന്നിവമൂലം അവശത അനുഭവിക്കുന്നവർ പകൽ രാവിലെ 11 മുതൽ ഉച്ച കഴിഞ്ഞ് മൂന്നുവരെ നേരിട്ട് ഒരു കാരണവശാലും സൂര്യപ്രകാശം ഏൽക്കരുത്. തൊഴിലാളികളുടെ സുരക്ഷയ്ക്കായി ലേബർ കമ്മിഷണർ തൊഴിൽ സമയം ക്രമീകരിച്ച് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.