കയ്പമംഗലം: ചാലക്കുടി പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാനെ വിജയിപ്പിക്കാൻ സംസ്‌കാര സാഹിതിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ തെരുവ് നാടകം അവതരിപ്പിച്ചു. സമകാലീന വിഷയങ്ങൾ കോർത്തിണക്കിയ 'രാഷ്ട്രപിതാവ് ഗാന്ധിയെന്ന് ഞാനും ഗോഡ്‌സെയെന്ന് നീയും പഠിക്കുന്ന കാലത്ത് ' എന്ന നാടകവും, കേന്ദ്ര സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളും കൊലപാതക രാഷ്ട്രീയവും തെരുവ് നാടകത്തിൽ പ്രധാന വിഷയങ്ങളായി അവതരിപ്പിക്കപ്പെട്ടു. കവിയും എഴുത്തുകാരനുമായ മണി സാരംഗ് ആണ് നാടകം രചനയും സംവിധാനവും നിർവഹിച്ചത്. മൂന്നുപീടികയിൽ നടന്ന കലാജാഥയുടെയും തെരുവ് നാടകത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിൻ നിർവഹിച്ചു. സഫറലി ഖാൻ, കെ.എച്ച്. ഷമീർ, സി.എസ്. രവീന്ദ്രൻ, സി.സി ബാബുരാജ്, കുറുപ്പത്ത് ബിജോയ്, ബഷീർ വടക്കൻ എന്നിവർ നേതൃത്വം നൽകി.