തൃശൂർ: ആറാട്ടുപുഴ സനാതന ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആറാട്ടുപുഴ ഹിന്ദു മഹാസമ്മേളനം ആറാട്ടുപുഴ ശ്രീധർമശാസ്താ ക്ഷേത്രാങ്കണത്തിൽ നാളെ രാവിലെ പത്തിന് ശശികുമാര വർമ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 21ന് വൈകിട്ട് മൂന്നിനു സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്യും. പി. ചിത്രൻ നമ്പൂതിരിപ്പാടിനും ഡോ. പി.കെ. ശ്യാമളയ്ക്കും പുരസ്‌കാരം സമ്മാനിക്കും.
സ്വാമി ചിദാനന്ദപുരി, കെ.പി. ശശികല തുടങ്ങിയവർ പ്രസംഗിക്കുമെന്ന് സ്വാമി തേജസ്വരൂപാനന്ദ സരസ്വതി, രവികുമാർ ഉപ്പത്ത്, സുദർശനം സുകുമാരൻ നായർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.