ഗുരുവായൂർ: നരേന്ദ്ര മോദിയെ താഴെയിറക്കി മതേതര സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുമ്പോൾ സി.പി.എമ്മും സി.പി.ഐയും സ്വന്തം ചിഹ്നം നിലനിറുത്താനാണ് മത്സരിക്കുന്നതെന്ന് വി.ടി. ബൽറാം എം.എൽ.എ തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.എഫ് ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കിഴക്കേ നടയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ടി. ബൽറാം. അധികാരത്തിലേറാൻ പോവുന്ന യു.പി.എ സർക്കാരിൽ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിയോഗമുള്ള ജനപ്രതിനിധിയെ ആണ് തൃശൂർ തിരഞ്ഞെടുക്കാൻ പോവുന്നതെന്നും ഗുരുവായൂരിലെ വോട്ടർമാരോട് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആർ. രവികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് നിഖിൽ ജോൺ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.