പടിയൂർ: കാക്കാത്തിരിത്തി പുഴയിൽ കുറ്റിലകടവ് പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. മദ്ധ്യവയസ്‌കനായ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബ്രൗൺ കളർ ഷർട്ട് ധരിച്ച നിലയിലാണ് മൃതദേഹം. വെളളം കയറി മൃതദേഹം വിർത്തിട്ടുണ്ട്. കാട്ടുർ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിൽ നിന്നും സമാന അടയാളങ്ങളുമായി കാണാതായവർ ആരെങ്കില്ലും ഉണ്ടെങ്കിൽ ബന്ധുക്കൾ കാട്ടൂർ പൊലീസിൽ സമീപിക്കേണ്ടതാണ്.