കൊടുങ്ങല്ലൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് ഉമ്മൻചാണ്ടി നയിക്കുന്ന റോഡ് ഷോ നടക്കും. വൈകീട്ട് മൂന്നിന് ബെന്നി ബഹനാന്റെ സ്ഥാനാർത്ഥി പര്യടന പരിപാടി ശൃംഗപുരത്ത് നിന്നും ആരംഭിച്ച് ഉണ്ടേക്കടവ് ആനാപ്പുഴ, അഞ്ചങ്ങാടി വഴി അഞ്ചപ്പാലം വഴി അഴീക്കോട്ടെത്തിയ ശേഷം ബെന്നി ബെഹ്നാൻ കൂടി ഉമ്മൻ ചാണ്ടിയോടൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും. തീരദേശത്തെ പര്യടനത്തിന് ശേഷം രാത്രി കൊടുങ്ങല്ലൂരിൽ സമാപിക്കും.