കൊടുങ്ങല്ലൂർ: ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വയനാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി കൂടി പങ്കെടുക്കുന്ന റോഡ് ഷോ ഇന്ന് നടക്കും. വൈകീട്ട് അഞ്ചിന് ആലയിൽ നിന്നും ആരംഭിച്ച് നഗരത്തിൽ സമാപിക്കും വിധത്തിലാണ് റോഡ് ഷോ നിശ്ചയിച്ചിട്ടുള്ളതെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം.ജി പ്രശാന്ത് ലാൽ അറിയിച്ചു.