ചാവക്കാട്: ആയോധന കലയുടെ മുറകൾ കാണാൻ തൃശൂർ ലോക്‌സഭാ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ചാവക്കാട് വല്ലഭട്ട കളരി സംഘത്തിലെത്തി. കേരള കളരി പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി. കൃഷ്ണദാസ് ഗുരുക്കൾ സുരേഷ് ഗോപിയെ പൊന്നാടയണിച്ച് സ്വീകരിച്ചു. തുടർന്ന് കളരി വന്ദനം, പുലിയങ്കം (വാളും പരിച), വലിയവടി പയറ്റ് തുടങ്ങി കളരി മുറകൾ കണ്ട സുരേഷ് ഗോപി വല്ലഭട്ട കളരി സംഘത്തിലെ പ്രധാന ഗുരുക്കൾ ഉണ്ണി ഗുരുക്കളെ പൊന്നാടയണിയിച്ചു. കെ.പി. ബാലൻ, വല്ലഭട്ട കളരിക്ക് വേണ്ടി സുരേഷ് ഗോപിയെ പൊന്നാടയണിച്ചു.