തൃശൂർ : റെയിൽവേ സ്റ്റേഷനിൽ നിന്ന് 370 കിലോ കഞ്ചാവ് പൊടി പിടികൂടിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് നിർദ്ദേശം നൽകി. തൃശൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെത്തിയ കമ്മിഷണർ ഋഷിരാജ് സിംഗ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശിച്ചത്.

കഞ്ചാവ് പൊടി ചാക്കുകളിലാക്കി ട്രെയിനിൽ കയറ്റിവിട്ട സംഘത്തെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ഏതാനും ദിവസങ്ങൾക്കുള്ളിൽ പാറ്റ്‌നയിലേക്ക് തിരിക്കും. കഞ്ചാവ് പിടികൂടിയ ഉദ്യോഗസ്ഥരെ കമ്മിഷണർ അഭിനന്ദിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബിലാസ്‌പുർ എറണാകുളം എക്‌സ്പ്രസിൽ നിന്ന് കഞ്ചാവ് പൊടി പിടികൂടിയത്.