malampambu-
എടത്തിരുത്തി കുട്ടമംഗലം വലിയകത്ത് ഷക്കീർ ഹുസൈന്റെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയ 10 അടി നീളമുള്ള മലമ്പാമ്പ്

കയ്പ്പമംഗലം: പ്രളയത്തിൽ നശിച്ച വൈക്കോൽ കൂനക്കുള്ളിൽ നിന്ന് മുട്ടയിട്ട് അടയിരിക്കുന്ന മലമ്പാമ്പിനെ കണ്ടെത്തി. എടത്തിരുത്തി കുട്ടമംഗലം വലിയകത്ത് ഷക്കീർ ഹുസൈന്റെ വീട്ടുവളപ്പിൽ നിന്നാണ് 10 അടി നീളമുള്ള മലമ്പാമ്പിനേയും 22 മുട്ടകളും കണ്ടെടുത്തത്. പ്രളയത്തിൽ നശിച്ച് കുന്നുകൂടി കിടന്നിരുന്ന വൈക്കോൽ പുര വൃത്തിയാക്കുന്നതിനിടെയാണ് പാമ്പിനെയും മുട്ടകളും കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വന്യജീവി സംരക്ഷകൻ ഷെബീർ മാടായിക്കോണം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി. പാമ്പും മുട്ടകളും ഷെബീറിന്റെ സംരക്ഷണത്തിലാണ്. പാമ്പിനെ പിടികൂടിയതറിഞ്ഞ് നിരവധി പേർ കാണാൻ എത്തിയിരുന്നു.