udf-kudumba-sangamam-
ചാലക്കുടി ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കയ്പ്പമംഗലത്ത് യു.ഡി.എഫ് സംഘടിപ്പിച്ച കുടുംബ സംഗമം മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം: ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഗവൺമെന്റുണ്ടാക്കാൻ ബെന്നി ബഹനാനെ വിജയിപ്പിക്കണമെന്ന് സുധീരൻ ആവശ്യപെട്ടു. ചാലക്കുടി ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.എഫ് കയ്പ്പമംഗലം പഞ്ചായത്തിൽ നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം മൂന്ന് വർഷം കൊണ്ട് 20 കൊലപാതകങ്ങൾ നടന്നപ്പോൾ അതിൽ 16 കൊലക്കേസിലും പ്രതിസ്ഥാനത്തായത് സി.പി.എമ്മാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. പോൾസൺ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കൻമാരായ കെ.എഫ് .ഡൊമിനിക്, അനിൽ പുളിക്കൽ, പി.എം.എ. ജബ്ബാർ, സി.സി. ബാബുരാജ്, പി.കെ. മുഹമ്മദ്, പി.ബി. താജുദ്ദീൻ, പി.എം. ഉസ്മാൻ, ബഷീർ തൈവളപ്പിൽ, സജയ് വയനപ്പിള്ളി, കെ.കെ. അഫ്‌സൽ എന്നിവർ സംസാരിച്ചു.