obituary
റാസിൽ

ചാവക്കാട്: മന്ദലാംകുന്ന് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മന്ദലാംകുന്ന് കിണറിന് കിഴക്ക് കോലയിൽ കബീറിന്റെ മകൻ റസിലിന്റെ (റിച്ചു-13) മൃതദേഹമാണ് കണ്ടെത്തിയത്. റസിൽ കുളിക്കാനിറങ്ങിയ അതേ ഭാഗത്ത് നിന്ന് തന്നെ ഇന്നലെപുലർച്ചെ 12.50 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് റസിലും കൂട്ടുകാരൻ മുഹമ്മദ് അദ്‌നാനും (13) തിരയിൽപ്പെട്ടത്. അദ്‌നാനെ സമീപത്തെ സ്വകാര്യ റസോർട്ടിലെ ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ കഴിയവെ രാത്രി ഏഴരയോടെ ബോധം തെളിഞ്ഞപ്പോഴാണ് റസിലും തിരയിൽപ്പെട്ട കാര്യം അദ്നാൻ പറയുന്നത്. ഇതോടെ കടപ്പുറത്ത് തെരച്ചിൽ ആരംഭിക്കുകയായിരുന്നു. എടക്കഴിയൂർ സീതി സാഹിബ് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് റാസിൽ.