തൃശൂർ: രാഷ്ട്രീയം അത്ര വശമില്ലെങ്കിലും ഭാര്യ രാധികയും മക്കളും സുരേഷ്‌ ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശൂരിലിറങ്ങി. നേരത്തെ തൃശൂരിലേക്ക് വരുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രചാരണ രംഗത്തിറങ്ങാൻ സാദ്ധ്യതയില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ തങ്ങളുടെ സേവനവും സഹായകമാകുമെന്ന് തോന്നിയതിനാലാണ് മക്കളൊടൊപ്പം പ്രചാരണത്തിന് ഇറങ്ങിയത്. രാധികയ്ക്ക് പുറമേ മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്‌നി,​ സഹോദരന്മാരായ സുനിൽ ഗോപി, സനിൽ ഗോപി, സുഭാഷ് ഗോപി എന്നിവരും അടുത്ത ബന്ധുക്കളുമാണ് തൃശൂരിലെത്തിയത്.
ഇന്നലെ തൃക്കൂർ കാരുണ്യ കോൺവെന്റ്, മതിക്കുന്ന് ക്ഷേത്രം, ഖാദി കൈത്തറി യൂണിറ്റ്, ചിറ്റിശ്ശേരി സ്മരണ ഗ്രൂപ്പിന്റെ മഹേശ്വരി ടൈൽ ഫാക്ടറി, പാലാഴി ചിത്ര ടൈൽ ഫാക്ടറി എന്നിവിടങ്ങളിൽ രാധികയും സംഘവും സന്ദർശിച്ചു. തങ്ങളുടെ സുഹൃദ് വലയങ്ങളെയും ബന്ധുക്കളെയും കണ്ട് സുരേഷ് ഗോപിയുടെ വിജയം സുനിശ്ചിതമാക്കാനുള്ള തിരക്കിലാണ് സുരേഷ്‌ ഗോപിയുടെ സഹോദരങ്ങൾ. രാവിലെ 7.30ഓടെ പ്രചാരണ രംഗത്തിറങ്ങുന്ന സംഘം രാത്രി വരെ വിശ്രമമില്ലാതെ വോട്ടുപിടുത്തത്തിലാണ്. ലണ്ടനിലുള്ള മറ്റൊരു മകൻ മാധവിന് ഇവരോടൊപ്പം എത്താൻ സാധിച്ചിട്ടില്ല...