suvarnamudra-samarppanam
സുവർണ മുദ്ര പുരസ്കാരം

കൊടകര: മൂന്നുപതിറ്റാണ്ടായി മേളകലയിലെ വലംതലനിരയിലെ അമരക്കാരനായ വയലൂർ സുകുമാരൻ മാരാർക്ക് അറുപതിന്റെ നിറവിൽ സുവർണമുദ്ര നൽകി ആദരമൊരുക്കി. പെരുവനം കുട്ടൻ മാരാരും അന്നമനട പരമേശ്വര മാരാരും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചക്കംകുളം അപ്പുമാരാർ ഫൗണ്ടേഷന്റെ താളവാദ്യ കലാനിധി സുവർണമുദ്ര കൈമുക്ക് ജാതവേദൻ നമ്പൂതിരി സുകുമാരൻ മാരാർക്ക് സമ്മാനിച്ചു.

കവിയും ഗാനരചയിതാവുമായ രാപ്പാൾ സുകുമാരമേനോൻ അദ്ധ്യക്ഷനായി. കിഴക്കൂട്ട് അനിയൻ മാരാർ മംഗളപത്ര സമർപ്പണവും ക്ഷേത്രവാദ്യകലാ അക്കാഡമി പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ പ്രശസ്തി പത്രസമർപ്പണവും നടത്തി. പെരുവനം സതീശൻ മാരാർ, പെരുവനം ശങ്കരനാരായൺ, കൊടകര ഉണ്ണി എന്നിവർ സംസാരിച്ചു.