ചാവക്കാട് : കടലിന്റെ മക്കളുടെ ഹൃദയാംഗീകാരം ഏറ്റുവാങ്ങി രാജാജിയുടെ തീരദേശ ലോംഗ് മാർച്ചിന് ഉജ്ജ്വല സമാപനം. രാജാജിയും കെ.വി. അബ്ദുൾ ഖാദർ എം.എൽ.എയുമാണ് ജാഥ നയിച്ചത്. ദേശീയ പാതയിൽ നിന്നും ഉള്ളിലേക്ക് പ്രവേശിച്ച ജാഥ തീരദേശത്തെ ഇളക്കിമറിച്ചു. ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ജാഥയുടെ മൂന്നാം ദിനമായ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പുന്നയൂർക്കുളം മന്ദലാംകുന്നിൽ നിന്നാണ് പ്രയാണമാരംഭിച്ചത്. മന്ത്രി എ.സി.മൊയ്തീൻ ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു. കെ.വി.അബ്ദുൾ ഖാദർ എം.എൽ.എ അദ്ധ്യക്ഷനായി. മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി. കുഞ്ഞുമുഹമ്മദ്, സെയ്താലിക്കുട്ടി, സുരേഷ് വാര്യർ, കെ.കെ. സുധീരൻ, എം. കൃഷ്ണദാസ്, പി.ടി. കുഞ്ഞുമുഹമ്മദ്, സെയ്താലിക്കുട്ടി,​ സുരേഷ് വാര്യർ, സി. സുമേഷ്, അഡ്വ. പി. മുഹമ്മദ് ബഷീർ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി...