gulamnabi
ചാലക്കുടിയിയിൽ കുടുംബ സംഗമത്തിനെത്തിയ ഗുലാം നബി ആസാദിനെ പി..വി..വേണു ഹാരമണിയിക്കുന്നു

ചാലക്കുടി: കേരളത്തിൽ മാത്രം ഒതുങ്ങുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ബി.ജെ.പിയെ എതിരിടാനാവില്ലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹന്നാന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നോർത്ത് ചാലക്കുടിയിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിനുള്ള കരുത്ത് കോൺഗ്രസിന് മാത്രമേയുള്ളൂ. അതിനാൽ കേരളത്തിലെ എല്ലാ സീറ്റിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കണമെന്നും ഗുലാംനബി ആസാദ് പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി ബെന്നി ബഹന്നാൻ, റോജി ജോൺ എം.എൽ.എ, മുൻ എം.എൽ.എ ടി.യു. രാധാകൃഷ്ണൻ, അഡ്വ. സി.ജി. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.