പാവറട്ടി : കളരിപ്പയറ്റിന്റെ പ്രാധാന്യം വിദേശങ്ങളിൽ എത്തിച്ച മുല്ലശ്ശേരി വേദകളരി പാഠശാലയുടെ അങ്കണത്തിൽ വിദേശികളുടെ കളരിപ്പയറ്റ് മത്സരം കാണാൻ കാണികളുടെ വൻതിരക്ക്. വേദ അക്കാഡമി തലവൻ ഡോ. സുവൃതൻ ഗുരുക്കളിൽ നിന്നും പരിശീലനം നേടിയവരാണ് കളരിപ്പയറ്റ് അങ്കത്തട്ടിൽ മത്സരത്തിനെത്തിയത്.
കളരിപ്പയറ്റിലെ താഴ്ചയിൽ തിരുത്ത്, ജല സന്തുലിതം, ചാടികെട്ടി എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്. വിവിധ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഹംഗറിയിലെ ഡേവിഡ്, ഗ്രിറ്റ എന്നിവർ വിജയികളായി. വിജയികൾക്ക് ഡോ. സുവൃതൻ ഗുരുക്കൾ ട്രോഫികൾ സമ്മാനിച്ചു. ഹംഗറിയിലെ എക്കോ ലൈൻ ഇൻസ്റ്റിറ്റിയൂട്ടാണ് കളരിപ്പയറ്റ് മത്സരം സംഘടിപ്പിച്ചത്. വിദേശികളായ എസ്തർ, ഒലയ, മാരോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.