കൊടുങ്ങല്ലൂർ: ക്ഷേത്ര സംരക്ഷണ സമിതിയുടെ മംഗല്യം വിവാഹ സഹായ പദ്ധതിയുടെ ഒമ്പതാമത് വിവാഹം ഇന്നലെ ലോകമലേശ്വരം ശ്രീമയൂരേശരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്നു. ലോകമലേശ്വരം നോർത്ത് വാക്കാട് വീട്ടിൽ ബാബുവിന്റെ മകൾ രഞ്ജുവും പാലക്കാട് മുതലമട അറുച്ചാമി മകൻ രമേഷുമാണ് വിവാഹിതരായത്. ഗുരുപദം കാരുമാത്ര ഡോ. വിജയൻ ശാന്തിയുടെ ശിഷ്യൻ രതീഷ് ശാന്തി താലിയുടെ മഹത്വം എന്ന വിഷയത്തെ അധികരിച്ച് സന്ദേശം നൽകി. ക്ഷേത്രസംരക്ഷണ സമിതി മേഖലാ സെക്രട്ടറി സി.എം. ശശീന്ദ്രൻ, ജില്ലാ സേവാ പ്രമുഖ് മംഗല്യം പദ്ധതി ചെയർമാനുമായ ജീവൻ നാലുമാക്കൽ, ജനറൽ കൺവീനർ കെ.ബി. രാജേഷ്, സമിതി സെക്രട്ടറി വെങ്കിടേശ്വര പ്രഭു, ഗീത ചന്ദ്രൻ, പി. ദിലീപ്, സജിത പ്രസാദ്, രഞ്ജിത രാജീവ്, ഷാലാ താരാനാഥ്, മുരളീധരൻ, സുനിൽ ഈച്ചരത്ത് തുടങ്ങിയവർ നേതൃത്വം നൽകി