മാള: വേനൽ മഴയിലും കാറ്റിലും കുണ്ടൂർ മേഖലയിൽ ഏത്തവാഴകൾ ഒടിഞ്ഞു വീണു. പാലമിറ്റം യാക്കോബിന്റെ 162 വാഴകളാണ് കഴിഞ്ഞ രാത്രിയിൽ ഒടിഞ്ഞു വീണത്. ബാങ്കിൽ നിന്ന് 4 ലക്ഷം രൂപ വായ്പയെടുത്താണ് യാക്കോബ് 1500 വാഴകൾ കൃഷി ചെയ്തത്. പ്രളയ ശേഷം വീണ്ടെടുപ്പിന്റെ ഭാഗമായാണ് കൃഷി ചെയ്തത്. കടുത്ത വേനലിൽ അതിജീവനത്തിനായി പ്രയാസപ്പെടുന്നതിനിടയിലാണ് പ്രതീക്ഷകളെ വേനൽമഴയെടുത്തത്.