election-2019

തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് പിന്തുണ നൽകിയതിന് നടൻ ബിജു മേനോനോനും നടി പ്രിയ വാര്യർക്കുമെതിരെ സൈബർ ആക്രമണം. ബുധനാഴ്ച തൃശൂരിൽ സൗഹൃദ വേദി സംഘടിപ്പിച്ച 'സുരേഷ് ഗോപിയോടൊപ്പം' എന്ന പരിപാടിയിൽ ബിജു മേനോനും പ്രിയാവാര്യരും പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയെ പിന്തുണച്ചതിനാൽ ഇനി ബിജു മേനോൻ ചിത്രങ്ങൾ കാണില്ലെന്നാണ് ചിലരുടെ കമന്റ്. മലയാളികളുടെ മതേതരമനസുകളിൽ ബിജു മേനോന് ഒരു സ്ഥാനമുണ്ടെന്നും ഇത്തരക്കാരുടെ വക്കാലത്ത് പിടിച്ചു ആ സ്ഥാനം കളയരുതെന്നും മറ്റു ചിലർ പ്രതികരിച്ചു. എന്നാൽ ബിജു മേനോനെ അനുകൂലിക്കുന്നവരും കുറവല്ല.

മുകേഷ്, സിദ്ധിഖ് എന്നിവർക്ക് പ്രചാരണത്തിന് ഇറങ്ങാമെങ്കിൽ പ്രിയയ്ക്കും ബിജുവിനും ആകാം എന്നും പറയുന്നവരുണ്ട്. പ്രിയയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലാണ് വർഗീയവാദിയെന്ന് ആക്ഷേപിച്ച് ആളുകൾ രംഗത്തെത്തിയത്. രേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാൽ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താൻ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു.