വാടാനപ്പള്ളി: ജനസേവനത്തിൽ മോദി സർക്കാർ പരാജയമാണെന്ന് വി.എം സുധീരൻ. ഏങ്ങണ്ടിയൂർ പൊക്കൊളങ്ങര സെന്ററിൽ ടി..എൻ പ്രതാപന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ.

അരക്ഷിതമായ അവസ്ഥയിലേക്കാണ് പിണറായി സർക്കാർ കേരളത്തെ കൊണ്ടുപോകുന്നതെന്നും സുധീരൻ ആരോപിച്ചു. കോർപറേറ്റുകളെ സഹായിക്കുന്ന കാര്യത്തിൽ മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികളാണെന്നും സുധീരൻ പറഞ്ഞു. ആർ.എം സിദ്ധിത്ത് അദ്ധ്യക്ഷത വഹിച്ചു. ഒ. അബ്ദുൾറഹിമാൻ കുട്ടി, ടി.വി ചന്ദ്രമോഹൻ, ഉണ്ണിക്കൃഷ്ണൻ കാര്യാട്ട്, ഇർഷാദ് കെ ചേറ്റുവ, യു.കെ പീതാംബരൻ എന്നിവർ സംസാരിച്ചു...