തൃപ്രയാർ : വാഴക്കുളം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം നടത്തി. രാവിലെ വിശേഷാൽ പൂജകൾ, അഭിഷേകം, കലശപൂജ, ബ്രഹ്മകലശം എഴുന്നള്ളിപ്പ്, ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം, പ്രസാദഊട്ട്, ശ്രീഭൂതബലി എന്നിവ നടന്നു. നിരവധി ഭക്തർ സംബന്ധിച്ചു. രക്ഷാധികാരി പി.കെ. സുഭാഷ്ചന്ദ്രൻ മാസ്റ്റർ, പ്രസിഡന്റ് പ്രസാദ് വാഴക്കുളത്ത്, സെക്രട്ടറി ഇ. വി. ദശരഥൻ, ജയതിലകൻ പട്ടാലി, ഷാജി പുളിക്കൽ, ഒ. മണികണ്ഠൻ, അശോകൻ ചെമ്പിപറമ്പിൽ, തങ്കമണി ത്രിവിക്രമൻ, സോമൻ ചങ്ങരംകുളത്ത് എന്നിവർ നേതൃത്വം നൽകി