gokul
എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വേണ്ടി മകനും നടനുമായ ഗോകുൽ, ലക്ഷ്മി പ്രിയ എന്നിവരുടെ നേതൃത്വത്തിൽ മറ്റത്തൂർ പഞ്ചായത്തിൽ പ്രചരണം നടത്തുന്നു

തൃശൂർ : എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിന് മകനും നടനുമായ ഗോകുലിന്റെ നേതൃത്വത്തിലാണ് താരനിര പ്രചാരണത്തിന് ഇറങ്ങിയത്. നടൻ ഗോകുൽ, നടി ലക്ഷ്മി പ്രിയ, സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപി എന്നിവരടങ്ങുന്ന സംഘവും സംവിധായകൻ രാജസേനന്റെ നേതൃത്വത്തിൽ മറ്റൊരു സംഘവുമാണ് ഇന്നലെ പ്രചാരണ രംഗത്ത് ഇറങ്ങിയത്.

ഗോകുലും സംഘവും മറ്റത്തൂർ പഞ്ചായത്തിലെ മാങ്കുറ്റി പാടം കോളനി, കോടാലിയിൽ നടക്കുന്ന ബാലഗോകുലം പഠന ശിബിരം, മറ്റത്തൂരിൽ കുടുംബ സംഗമം എന്നിവിടങ്ങളിൽ പങ്കെടുത്തു. ബി.ജെ.പി പുതുക്കാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുനിലും ഒപ്പമുണ്ടായിരുന്നു. സംവിധായകൻ രാജസേനൻ നല്ലെങ്കര, മുക്കാട്ടുക്കര, കുറ്റുമുക്ക്, ചെമ്പൂക്കാവ്, നെട്ടിശേരി, ചെമ്പൂക്കാവ് ഹോളി ഫാമിലി കോൺവെന്റ് തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.

എൻ.ആർ റോഷൻ, രഘുനാഥ് സി. മേനോൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സുഹൃദ് സംഗമത്തിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി നടൻ ബിജു മേനോൻ, നടി പ്രിയാ വാര്യർ എന്നിവർ എത്തിയിരുന്നു. സുരേഷ് ഗോപി ഭാര്യ രാധികയും പ്രചാരണ രംഗത്തുണ്ടായിരുന്നു...