badrachala-temple
എടമുട്ടം ഭദ്രാചസ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം

തൃപ്രയാർ : എടമുട്ടം എസ്.എൻ.എസ് സമാജം ശ്രീഭദ്രാചല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം നടത്തി. പുലർച്ചെ നിർമ്മാല്യം, ഗണപതിഹവനം, ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം, മറ്റ് വിശേഷാൽ അഭിഷേകം, ഉച്ചപൂജ പ്രസാദ ഊട്ട് എന്നിവ നടത്തി. ക്ഷേത്രം തന്ത്രി നാരായണൻകുട്ടി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. സമാജം ഭാവാഹികളായ സുധീർ പട്ടാലി, വി. ആർ. ജിതൻ, പി.കെ. വിശ്വംഭരൻ, പി. എൻ. സുചിന്ദ് എന്നിവർ നേതൃത്വം നൽകി.