കല്ലൂർ: മണലി പുഴയിലെ പുലക്കാട്ടുകര ഷട്ടറിനടുത്ത് കുളിക്കാനാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ആതൂർ പന്തലുങ്ങാൻ പരേതനായ കോരുവിന്റെ മകൻ രാജേഷ്‌കുമാർ (മുരുകൻ-36) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചത്തിരിഞ്ഞ് കുളിക്കാനിറങ്ങിയ മുരുകനെ കാണാതായതിനെ തുടർന്ന് എറെ നേരം തിരഞ്ഞെങ്കിലും കണ്ടു കിട്ടിയില്ല. വെള്ളിയാഴ്ച രാവിലെയാണ് ഫയർഫോഴ്‌സിന് മൃതദേഹം കണ്ടെത്താനായത്.

സംസ്‌കാരം നടത്തി. മാതാവ്: രാധാമണി. ഭാര്യ: ശ്രീജിഷ. മകൾ: ദേവിക.