മണ്ണുത്തി: ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ പിക്കപ് വാനിടിച്ച് വീട്ടമ്മ മരിച്ചു. മുല്ലക്കര മഠത്തിപ്പറമ്പിൽ ജോർജിന്റെ ഭാര്യ ഓമന (62) ആണ് മരിച്ചത്. മണ്ണുത്തി വെട്ടിക്കലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഉച്ചയ്ക്ക് രണ്ടോടെ വെട്ടിക്കലിൽ ബസ് ഇറങ്ങി ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഓമനയെ ഉടനെ ഹൈവേ പൊലീസ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. മക്കൾ: സെവ്രീന, സേവിയർ. മരുമകൻ: അനിയൻ കുഞ്ഞു. സംസ്‌കാരം നടത്തി.