കൊടുങ്ങല്ലൂർ: മുൻ എം.പി കെ.പി ധനപാലൻ പ്രദേശിക വികസന ഫണ്ട് പൂർണ്ണമായും ചെലവഴിച്ചില്ലെന്നും ബാലൻസ് ഫണ്ട് എം.പി എന്ന നിലയിൽ തനിക്ക് കിട്ടിയ തുക ഉൾപ്പെടെ എല്ലാം ചെലവഴിച്ചു എന്നവകാശപ്പെട്ടുള്ള പ്രചാരണത്തിനെതിരെ ഹൈക്കോടതി അഭിഭാഷകനും കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ നേതാക്കളിലൊരാളുമായ അഡ്വ. അവനീഷ് കോയിക്കര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. https://www.mplads.gov.in/MPLADS/UploadedFiles/HTML/15ls/lsstat11.htm എന്ന ലിങ്കിൽ കെ.പി ധനപാലന്റെയും https://www.mplads.gov.in/MPLADS/UploadedFiles/HTML/16ls/lsstat11.htm എന്ന ലിങ്കിൽ ഇന്നസെന്റിന്റെയും എം.പി ഫണ്ട് വിനിയോഗം അറിയാമെന്നിരിക്കെ യാതൊരു തെളിവുമില്ലാതെ 1750 കോടിയുടെ വികസനം നടത്തിയെന്ന് അവകാശവാദം നടത്തി വോട്ടർമാരെ കബളിപ്പിക്കുന്നത് നിറുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്. എം.പി എന്ന നിലയിൽ കെ.പി ധനപാലന് ലഭ്യമായ 21.06 കോടിയും പൂർണ്ണമായും ചെലവഴിച്ചിട്ടും തെറ്റായ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ്. 5 വർഷം 5 കോടി വീതം 25 കോടിയാണ് ഇന്നസെന്റിന് എം.പി ഫണ്ട് ലഭിച്ചത്. അതിൽ പലിശയടക്കം ലഭ്യമായ 17.98 കോടി രൂപയിൽ 3.25 കോടി ചെലവഴിച്ചിട്ടില്ലെന്നും, അവകാശപ്പെട്ട 25 കോടി എം.പി ഫണ്ട് വാങ്ങിയെടുക്കാൻ പോലും സാധിക്കാത്തയാൾ 1750 കോടിയുടെ വികസനം നടത്തിയെന്ന വാദം ജനം പുച്ഛിച്ചു തള്ളുമെന്നും അഡ്വ. അവനിഷ് കോയിക്കര പറഞ്ഞു.