കൊടകര: കനകമല കുരിശുമുടി തീർത്ഥാടന കേന്ദ്രത്തിൽ ദുഃഖവെള്ളിയാഴ്ച ആചരണവും പാപപരിഹാര പ്രദക്ഷിണവും നടത്തി. വിവിധ ദേവാലയങ്ങളിൽ നിന്നും ആയിരങ്ങളാണ് കുരിശുമേന്തി കുരിശുമുടിയിലേക്കു പാപപരിഹാരയാത്ര നടത്തിയത്. കനകമല ഇടവകയിലെ വിവിധ യൂണിറ്റുകളിൽ നിന്നും കാൽനടയായി കുരിശുമേന്തി അടിവാരം ദേവാലയത്തിൽ എത്തിച്ചേരുകയും തുടർന്ന് അടിവാരം ദേവാലയത്തിൽ നിന്ന് കുരിശുമുടിയിലേക്കും തീർത്ഥാടനം നടത്തി. കേന്ദ്രം റെക്ടർ ഫാ. ജോയ് തറക്കൽ, അസിസ്റ്റന്റ് വികാരി ഫാ. പീറ്റർ കണ്ണംപുഴ എന്നിവർ നേതൃത്വം നൽകി. കുരിശുമുടിയിൽ അസിസ്റ്റന്റ് വികാരി ഫാ. ജോബി പയ്യപ്പിള്ളി വചന സന്ദേശം നൽകി.