കൊടുങ്ങല്ലൂർ: ഇന്നസെന്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എൽ.ഡി.എഫ് പ്രവർത്തകൻ നടത്തിയ ഒറ്റയാൾ പ്രചാരണം കൗതുകമുണർത്തി. " വർഗീയത വീഴും വികസനം വാഴും ഇത് കേരളമാണ് " എന്ന മുദ്രാവാക്യവുമായി തന്റെ സൈക്കിൾ കൊടിയും തോരണങ്ങൾ കൊണ്ടും അലങ്കരിച്ച് എറിയാട് സ്വദേശി വെട്ടിക്കാട്ടിൽ ആനന്ദനാണ് പാർട്ടി ചിഹ്നം തലയ്ക്ക് പിൻഭാഗത്ത് വ്യക്തമാക്കും വിധത്തിൽ തലമുടി വെട്ടിയൊതുക്കിയും ഇന്നസെന്റിന് വോട്ട് അഭ്യർത്ഥനയുമായി സൈക്കിൾ സഞ്ചാരം നടത്തിയത്.

കയ്പ്പമംഗലം മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലും നഗരത്തിലും സഞ്ചരിച്ചുള്ള പ്രചാരണ പരിപാടി ഇന്നലെ രാവിലെ സി.പി.ഐ എറിയാട് ലോക്കൽ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നായിരുന്നു ആരംഭിച്ചത്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ യാത്ര ഫ്ലാഗ് ഓൺ ചെയ്തു. ലോക്കൽ സെക്രട്ടറി പ്രദീപ്, ലെനിൻ, താജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു...