kda-nda-prajaranam
ഗോകുൽ പ്രചാരണത്തിനിടെ

കൊടകര: തൃശൂർ ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം അദ്ദേഹത്തിന്റെ മകൻ ഗോകുൽ, സഹോദരൻ സുനിൽ ഗോപി, സിനിമാതാരം ലക്ഷ്മിപ്രിയ എന്നിവർ മറ്റത്തൂർ പഞ്ചായത്തിൽ പര്യടനം നടത്തി. കടമ്പോട്, മാങ്കുറ്റിപ്പാടം, മുരിക്കുങ്ങൽ, കോടാലി, മറ്റത്തൂർ, ചെട്ടിച്ചാൽ എന്നിവിടങ്ങളിലെ കുടുംബ യോഗങ്ങളിലും പങ്കെടുത്തു. പര്യടനത്തിൽ ജില്ലാ നേതാക്കളായ മധുസുദനൻ, എ.ജി. രാജേഷ്, സുനിൽദാസ് അരങ്ങത്ത്, പി.ബി. ബിനോയ്, പി.സി. ബിനോയ്, സത്യൻ ഏരുമ്മേൽ, സുഭാഷ് കൃഷ്ണ കുമാർ, കെ. നന്ദകുമാർ എന്നിവർ പങ്കെടുത്തു.