കൊടുങ്ങല്ലൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിക്കുന്ന കൊട്ടിക്കലാശത്തിന് നഗരത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങൾ വിവിധ മുന്നണികൾക്ക് നിശ്ചയിച്ച് നൽകി. എൽ.ഡി.എഫിന് ചന്തപ്പുര - ലോകമലേശ്വരം വില്ലേജ് ഓഫീസ് പരിസരം, യു.ഡി.എഫിന് ഗവ. ഗേൾസിന് മുൻവശം, എൻ.ഡി.എയ്ക്ക് തെക്കേനടയിലുമാണ് കൊട്ടിക്കലാശത്തിന് അനുവാദം നൽകിയിട്ടുള്ളത്. കൊടുങ്ങല്ലൂർ പൊലീസ് വിളിച്ചുചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിലാണ് സ്ഥലം നിശ്ചയിച്ചത്. നാളെ വൈകിട്ട് നാലു മുതൽ അഞ്ച് വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്...