action-counsil
എൻ.എച്ച് ആക്‌ഷൻ കൗൺസിൽ ഭാരവാഹികളുടെ പ്രതിഷേധ പരിപാടിയിൽ നിന്ന്.

ചാവക്കാട്: ബി.ഒ.ടി പാതയ്ക്ക് വേണ്ടി കേന്ദ്ര - കേരള സർക്കാരുകൾ പുറപ്പെടുവിച്ച വിജ്ഞാപനം നിയമവിരുദ്ധമാണെന്ന് എൻ.എച്ച് ആക്‌ഷൻ കൗൺസിൽ സംസ്ഥന ചെയർമാൻ ഇ.വി. മുഹമ്മദലി. വിജ്ഞാപനത്തിനെതിരെ ആക്‌ഷൻ കൗൺസിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചാവക്കാട് താലൂക്ക് കമ്മിറ്റി ചെയർമാൻ വി. സിദ്ദിഖ് ഹാജി അദ്ധ്യക്ഷനായി. ജില്ലാ കൺവീനർ സി.കെ. ശിവദാസൻ, എൻ.കെ. ശങ്കരൻ കുട്ടി, കെ.കെ. ഹംസ കുട്ടി, സുഖ്‌ദേവ്, ഉസ്മാൻ അണ്ടത്തോട്, വി. മായിൻ കുട്ടി എന്നിവർ സംസാരിച്ചു, കമറു പട്ടാളം, ടി.കെ. മുഹമ്മദാലി ഹാജി, ഗഫൂർ, ഷംസു, സി. ഷറഫുദ്ദീൻ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.