തൃശൂർ: എൽ.ഡി.എഫ് തൃശൂർ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് ഗുരുവായൂർ, തൃശൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തി. പ്രധാനപ്പെട്ട വ്യക്തികളെയും തൊഴിലാളികളെയും സാംസ്‌കാരിക നേതാക്കളെയും കാണുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു. ഒരുമനയൂർ മുത്തന്മാവിലെത്തിയപ്പോൾ പ്രായം തളർത്താത്ത 93 വയസായ മുഹമ്മദുണ്ണിയും സഹപ്രവർത്തകരും സ്വീകരിക്കാനെത്തി. ഗുരുവായൂർ ആനക്കോട്ടയിലും വടക്കേക്കാട് കെ.പി നമ്പൂതിരീസ് കമ്പനിയിലും സന്ദർശനം നടത്തി. തൊഴിലാളികളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയെയും സന്ദർശിച്ചു. തൃശൂർ മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിലെ വോട്ടർമാരെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു...