പാവറട്ടി: മോദിയുടെ അഞ്ച് വർഷത്തെ ഭരണം രാജ്യത്തെ തകർത്തു തരിപ്പണമാക്കിയെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ പ്രസ്താവിച്ചു. എലവത്തൂരിൽ യു.ഡി.എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലശ്ശേരി മണ്ഡലം യു.ഡി.എഫ് ചെയർമാൻ എം.ബി. സെയ്തുമുഹമ്മദിന്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു.ഡി.എഫ് നേതാക്കളായ പി.കെ. രാജൻ, അജിത് എലവത്തൂർ, സലാം വെന്മെനാട്, രാധാകൃഷ്ണൻ, പി.എം. സലാം, റഷീദ് മതിലകത്ത്, കെ. സുനിൽകുമാർ, കെ.ആർ. ഫൽഗുണൻ, ലിജോ പനയ്ക്കൽ, കെ.ആർ. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.