പഴയന്നൂർ : അമ്പലനടയിലെ ഭാരത് പെട്രോൾ പമ്പിൽ കള്ളൻ കയറി ഓഫീസ് റൂമിൽ സൂക്ഷിച്ചിരുന്ന 26000 രൂപ മോഷ്ടിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് കള്ളൻ കയറിയത്. തലേ ദിവസം അർദ്ധരാത്രി 12 മണിയോടെയാണ് പമ്പ് അടച്ച് ജീവനക്കാർ പോയത്. ഓഫീസ് റൂമിന്റെ ചില്ല് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. പഴയന്നൂർ പൊലീസ് കേസെടുത്തു.