tl-santhosh-rmpi
എം.സി.പി.ഐ(യു) സ്ഥാനാർത്ഥി ജോസ് തോമസിന്റെ തിരഞ്ഞെടുപ്പു പ്രചാരണാർത്ഥം എടത്തിരുത്തി കുട്ടമംഗലം സെന്ററിൽ നടന്ന പൊതുയോഗത്തിൽ ആർ.എം.പി.ഐ സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ് സംസാരിക്കുന്നു.

കയ്പ്പമംഗലം: രാജ്യത്തെ അദ്ധ്വാനിക്കുന്ന ജനതയുടെ മോചനത്തിന് ബദൽ ഇടതുപക്ഷം ഉയർന്നു വരേണ്ടതുണ്ട് എന്നും അതിന്റെ തുടക്കമാണ് ഈ തിരഞ്ഞെടുപ്പിലെ ചാലക്കുടിയിലെ സ്ഥാനാർത്ഥിത്വമെന്നും ആർ.എം.പി.ഐ സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ് പറഞ്ഞു. ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ ആർ.എം.പി.ഐ പിന്തുണയ്ക്കുന്ന എം.സി.പി.ഐ(യു) സ്ഥാനാർത്ഥി ജോസ് തോമസിന്റെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിൽ എടത്തിരുത്തി കുട്ടമംഗലം സെന്ററിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ടി.എൽ. സന്തോഷ്. കെ.ജി സുരേന്ദ്രൻ, എം.സി.പി.ഐ (യു) കേന്ദ്ര കമ്മിറ്റി അംഗം പി.പി. ഷാജു, സ്ഥാനാർത്ഥി ജോസ് തോമസ്, കെ.എസ്. ബിനോജ്, രഞ്ജിത്ത് വാലത്ത്, കെ.വി. കിഷോർ കുമാർ, കെ.എസ്. വിദ്യാധരൻ എന്നിവർ സംസാരിച്ചു. കയ്പ്പമംഗലം നിയോജകമണ്ഡലം പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാനാർത്ഥി ജോസ് തോമസ് പര്യടനം നടത്തി.