തൃശൂർ : ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷനും, വയനാട് എൻ.ഡി.എ സ്ഥാനാർത്ഥിയുമായ തുഷാർ വെള്ളാപ്പള്ളിക്കെതിരെ, ഇലക്‌ഷൻ പ്രചാരണത്തിനിടെ നടന്ന അതിക്രമത്തെ ബി.ഡി.ജെ.എസ്‌ തൃശൂർ നിയോജക മണ്ഡലം യോഗം ശക്തമായി പ്രതിഷേധിച്ചു. പ്രസിഡന്റ്‌ വി.കെ. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് നിയോജക മണ്ഡലം യോഗം ജില്ലാ കമ്മിറ്റിയംഗം എൻ.വി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.യു. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ട്രഷറർ അനിൽ പൊന്നാരശ്ശേരി, മണ്ഡലം സെക്രട്ടറിമാരായ സുധൻ പുളിക്കൽ, മുകേഷ്.എം.ഡി, സേതുമാധവൻ. കെ, മേഖലാ നേതാക്കളായ സന്തോഷ് പുല്ലഴി, പ്രവീൺ, പ്രകാശൻ, ശോഭനൻ, രഘു എരണേഴത്ത്, മണ്ഡലം വൈസ് പ്രസിഡന്റ്‌ ബാലകൃഷ്ണൻ പെരിങ്ങാവ്, ജോയിന്റ് സെക്രട്ടറി പി.എ. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.