വിജയാശംസകളുമായി മമ്മൂട്ടിയും കെ.പി.എ.സി ലളിതയും കമലും
കൊടുങ്ങല്ലൂർ: ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിലെയും എൽ.ഡി.എഫ് പ്രവർത്തകരെ ആവേശഭരിതരാക്കി മണ്ഡലം മുഴുവൻ ഒറ്റപ്പകൽ കൊണ്ട് പിന്നിട്ട് ഇന്നസെന്റിന്റെ മെഗാറോഡ് ഷോ നടന്നു. ചെന്ത്രാപ്പിന്നിയിൽ സംവിധായകൻ കമൽ ഫ്‌ളാഗ് ഓഫ് ചെയ്ത മെഗാറോഡ് ഷോ അല്ലപ്രയിലെത്തിയപ്പോൾ മമ്മൂട്ടിയും കോലഞ്ചേരി ടൗണിലെത്തിയപ്പോൾ കെ.പി.എ.സി ലളിതയും വിജയാശംസകളുമായെത്തി ആവേശം പകർന്നു. വിവിധ കേന്ദ്രങ്ങളിലായി പതിനായിരങ്ങൾ പങ്കെടുത്ത മെഗാ റോഡ് ഷോയിൽ പലയിടത്തും സ്ത്രീകളുടേത് മാത്രമായ പ്രത്യേക റോഡ് ഷോകൾ, ഇന്നസെന്റിന്റെ ചിത്രം പതിച്ച ടീ ഷർട്ട് ധരിച്ച് കൊടികളുമേന്തി പ്രവർത്തകർ ബുള്ളറ്റിലും ബൈക്കിലുമൊക്കെയായി ആയിരത്തിലേറെ ഇരുചക്ര വാഹനങ്ങൾ ഷോയിൽ അണിചേർന്നു. അങ്കമാലിയിലെ സമാപന വേദിയിൽ ഫ്‌ളാഷ് മോബും അരങ്ങേറി. എം.എൽ.എമാരായ ഇ.ടി. ടൈസൺ മാസ്റ്റർ, അഡ്വ. വി.ആർ. സുനിൽകുമാർ, സി.പി.എം നേതാക്കളായ കെ. ചന്ദ്രൻ പിള്ള, പി.എം. അഹമ്മദ്, പി.കെ. ചന്ദ്രശേഖരൻ , പി.കെ. ഡേവിസ്, നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവർ പങ്കെടുത്തു...