ഒല്ലൂർ: ബി.ഡി.ജെ.എസ് ഒല്ലൂർ നിയോജക മണ്ഡലം സ്നേഹ സംഗമവും എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് സ്വീകരണവും നൽകി. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ഒല്ലൂർ മണ്ഡലം പ്രസിഡന്റ് പി.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബി.ഡി.ജെ.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഡി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഒല്ലൂർ മണ്ഡലം ട്രഷറർ അശോകൻ തണ്ടാശേരി നന്ദി പറഞ്ഞു. ബി.ഡി.ജെ.എസ് ഒല്ലൂർ മണ്ഡലം സെക്രട്ടറിമാരായ ചിന്തുചന്ദ്രൻ, സുബ്രഹ്മണ്യൻ പൊന്നൂക്കര, ജനാർദ്ദനൻ പുളിങ്കുഴി എന്നിവർ നേതൃത്വം നൽകി.