ഇരിങ്ങാലക്കുട : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ തൃശൂർ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇരിങ്ങാലക്കുടയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രചാരണത്തിന്റെ ഭാഗമായി സന്ദർശനം നടത്തി. ഇരിങ്ങാലക്കുട കെ.എസ്.ഇ ലിമിറ്റഡ് കമ്പനിയിലും കോ ഓപറേറ്റീവ് ആശുപത്രിയിൽ അടക്കം സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത് വൻ വരവേൽപ്പാണ്. ആരാധകരുടെ തിരക്ക് കൂട്ടലിൽ ചിലയിടത്ത് താരത്തിന് സംസാരം പാതി വഴിയിൽ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു. അഞ്ച് വർഷത്തെ മോദി ഭരണത്തിന്റെ ഗുണങ്ങൾ വിവരിച്ച താരം പൂർത്തിയാക്കാനുള്ള പദ്ധതികളുടെ പൂർത്തീകരണത്തിനും തന്റെ മൂന്ന് വർഷത്തെ ജനസേവനവും കണക്കിലെടുത്ത് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു..