gvr-news-photo-v-m-sudhee
യു.ഡി.എഫ് പൂക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിൽ വി.എം. സുധീരൻ സംസാരിക്കുന്നു

ഗുരുവായൂർ: ടി.എൻ. പ്രതാപന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യു.ഡി.എഫ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുയോഗവും നടത്തി. മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എ. ഷാജി അദ്ധ്യക്ഷത വഹിച്ചു. ഒ. അബ്ദുൾറഹിമാൻകുട്ടി, എം.വി. ഹൈദരാലി, അനിൽ പുളിക്കൽ, കെ. നവാസ്, ഫസലൂൽ അലി, ഫിറോസി.പി.തൈപറമ്പിൽ, സാബു ചൊവ്വല്ലൂർ, കെ.കെ. വിശ്വനാഥൻ, ഇ.എം. മുഹമ്മദ്ദുണ്ണി മാസ്റ്റർ, എം.എഫ്. ജോയ് എന്നിവർ സംസാരിച്ചു. മമ്മിയൂരിൽ നിന്ന് ആരംഭിച്ച റാലിയ്ക്ക് ആന്റോ തോമസ്, വി.കെ. വിമൽ, എൻ.എച്ച്. ഷാനിർ, പി. നസീം, നന്ദൻ കോമത്ത്, സി.ആർ. മനോജ്, ബോബി തോമസ്, ടി.എസ്. കുമാരൻ എന്നിവർ നേതൃത്വം നൽകി.