ചാലക്കുടി: തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോൾ റോഡ് ഷോയിലൂടെ ജനശ്രദ്ധയാകർഷിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റ്. മാളയിൽ നിന്നും നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ചാലക്കുടി മുനിസിപ്പൽ ജംഗ്ഷനിലെത്തിയ റോഡ് ഷോയെ തുടർന്നുള്ള പ്രയാണം കൊടകരയിലേക്കായിരുന്നു. വീണ്ടും ഉച്ചയോടെ ചാലക്കുടി നഗരത്തിൽ റോഡ് ഷോയെത്തി. ആട്ടോ, കാർ തുടങ്ങി മുറ്റു നിരവധി വാഹനങ്ങളും റാലിയിൽ അണിനിരന്നു. പിന്നീട് അങ്കമാലി മണ്ഡലത്തിലേക്ക് തിരിച്ച റോഡ് ഷോയിൽ ഇന്നസെന്റിന് പുറമെ ബി.ഡി. ദേവസി എം.എൽ.എയുമുണ്ടായിരുന്നു. വൈകീട്ട് നഗരത്തിൽ എൽ.ഡി.എഫ് വിഭാഗം വനിതകളും പ്രകടനം നടത്തി നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.