തൃശൂർ: ലോക്‌സഭാ തിരഞ്ഞടുപ്പിൽ വോട്ടർമാർക്ക് 12 വിവിധയിനം തിരിച്ചറിയൽ രേഖകൾ സമ്മതിദാനാവകാശം രേഖപ്പെടുത്താനായി ഉപയോഗപ്പെടുത്താം.
വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്,
സർവീസ് തിരിച്ചറിയൽ രേഖ (സംസ്ഥാന, കേന്ദ്ര സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ കമ്പനികൾ എന്നിവ ജീവനക്കാർക്ക് അനുവദിക്കുന്നവ),
ഫോട്ടോ പതിച്ച് പാസ് ബുക്ക് (സഹകരണ ബാങ്ക് ഒഴികെയുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ അനുവദിക്കുന്നവ),
പാൻകാർഡ്, സ്മാർട്ട് കാർഡ് (കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ചിട്ടുള്ളത്),
തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്, ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ് (കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി അനുവദിച്ചത്),
ഫോട്ടോ പതിച്ച പെൻഷൻ കാർഡ്, ഔദ്യോഗിക തിരിച്ചറിയൽ രേഖ (എം.പി, എം.എൽ.എ, എം.എൽ.സി എന്നിവർക്ക് അനുവദിച്ചിട്ടുള്ളത്),
ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും വോട്ടുചെയ്യുന്നതിനായി ഉപയോഗപ്പെടുത്താം.

സഹകരണ ബാങ്ക് പാസ്
ബുക്ക് തിരിച്ചറിയൽ രേഖയല്ല
സഹകരണ ബാങ്കുകൾ നൽകുന്ന പാസ് ബുക്കുകൾ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ കഴിയില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി. അനുപമ അറിയിച്ചു.