n-hpudukad
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാക്കൊട്ടിനിടെ പുതുക്കാട് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടപ്പോള്‍

പുതുക്കാട്: തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ കലാശക്കൊട്ട് പ്രവർത്തകരിൽ ആവേശം വാനോളം ഉയർത്തിയപ്പോൾ ദേശീയ പാതയിൽ ഗതാഗതം എറെ നേരം തടസപ്പെട്ടു. പുതുക്കാട് ജംഗ്ഷനിലാണ് എൽ.ഡി.എഫ്, എൻ.ഡി.എ, യു.ഡി.എഫ് പ്രവർത്തകർ ഒത്തു കൂടിയത്. ആവേശം മൂത്തപ്പോൾ പ്രവർത്തകർ പ്രധാന റോഡിലേക്ക് ഇറങ്ങി. ഇതോടെ ഗതാഗതം സ്തംഭിച്ചു. തൃശുർ ഭാഗത്തേക്കുള്ള ഗതാഗതമാണ് തടസപെട്ടത്. പൊലീസും നേതാക്കളും എറെ പണിപെട്ടാണ് പ്രവർത്തകരെ റോഡിൽ നിന്നും മാറ്റിയത്. അപ്പോഴക്കും വാഹന നിര കിലോമീറ്ററുകൾ നീണ്ടു.